ബി.കെ.എസ് ഇൻഡോ – ബഹ്‌റൈൻ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ ജൂൺ 10 ന്

jpg_20220608_092107_0000

മനാമ: യുഎഇ പ്രസിഡന്റ് എച്ച് ഇ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ദുഃഖകരമായ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ബികെഎസ് ഇൻഡോ – ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് ഫിനാലെ  ജൂൺ 10-ന് വൈകീട്ട് 7.30-ന് ഷെഡ്യൂൾ ചെയ്‌തതായി ബികെഎസ് പ്രസിഡന്റ്  പി.വി.രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി .വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

ലോകപ്രശസ്ത സരോദ് ത്രയോ  ഉസ്താദ് അംജദ് അലി ഖാൻ, അദ്ദേഹത്തിന്റെ മക്കളായ അമൻ അലി ഖാൻ, അയാൻ അലി ഖാൻ എന്നിവരുടെ സംഗീത പരിപാടി ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 7:00 ന്  ബഹ്‌റൈൻ കേരളീയ സമാജം  ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.

ഇന്ത്യൻ എംബസിയുമായി സഹകരിച്ചു കൊണ്ടും , (BACA) ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പിന്തുണയോടെയുമാണ് തങ്ങൾ  ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് ബികെഎസ് ഇൻഡോ ബഹ്‌റൈൻ ഫെസ്റ്റ് ജനറൽ കൺവീനർ ശ്രീ. പ്രശാന്ത് ഗോവിന്ദാപുരം പറഞ്ഞു .

ബഹ്‌റൈനും  ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രപരവും ആഴത്തിൽ വേരൂന്നിയതും ദീർഘകാലമായി  നിലനിൽക്കുന്നതുമാണ്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ സുവർണ ജൂബിലി വർഷമാണ് 2022. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, BKS അതിന്റെ അസ്തിത്വത്തിന്റെ 75 വർഷവും ആഘോഷിക്കുന്നു , ഈ മൂന്ന് നാഴികക്കല്ലുകളുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ബഹ്‌റൈൻ കേരളീയ സമാജം ബി കേസ് എസ് ഇൻഡോ ബഹ്‌റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിച്ചത് എന്ന് സമാജം ഭരണ സമിതി അറിയിച്ചു .
പ്രശസ്ത വീണ വിദ്വാൻ  രാജേഷ് വൈദ്യയും സംഘവും  അവതരിപ്പിക്കുന്ന പരിപാടി ജൂൺ 12 ഞായറാഴ്‌ച രാത്രി 7 .30 നടക്കും.

പാസുള്ളവർ കൃത്യസമയത്ത് സീറ്റുകൾ  കരസ്ഥമാക്കണമെന്നും അതുപോലെ  ഫുട്‌ബോൾ ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!