മനാമ: പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രണ്ട് പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്ന് ആരോപിച്ചു ബുൾഡോസർ രാജ് നടപ്പിലാക്കുന്ന യോഗി സർക്കാരിന്റെ നടപടി കാടത്തമാണെന്ന് യൂത്ത് ഇന്ത്യ ബഹ്‌റൈൻ പ്രസ്താവിച്ചു.
ജെ എൻ യു വിദ്യാർത്ഥി നേതാവും സ്റ്റുഡന്റ് ആക്ടിവിസ്റ്റുമായ അഫ്രീൻ ഫാത്തിമയുടെ മാതാവിനെയും പിതാവിനെയും ശനിയാഴ്ച വൈകീട്ട് അന്യായമായി അറസ്റ്റ് ചെയ്തു രാത്രി തന്നെ വീട് പൊളിക്കാനുള്ള ഉത്തരവ് പതിച്ചു ഞായറാഴ്ച രാവിലെയായപ്പോ വീട് പൊളിക്കുകയുമാണ് ഉണ്ടായത്. കുറ്റവാളിയാണെങ്കിൽ പോലും ഒരാളുടെ വീട് തകർക്കുന്ന ശിക്ഷ കേട്ടുകേൾവി ഇല്ലാത്തതാണ്, എന്നാൽ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് ഫാസിസ്റ്റ് സർക്കാരിന്റെ വ്യാമോഹം മാത്രമാണ്, മൗനം ഭേതിച്ചു എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും ഈ കടത്തിനെതിരിൽ ഒറ്റക്കെട്ടാവണം എന്നും യൂത്ത് ഇന്ത്യ ആവശ്യപ്പെട്ടു.
യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ, ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ എന്നിവർ പങ്കെടുത്തു.