ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2022-2023 പ്രവർത്തനോത്ഘാടനം

WhatsApp Image 2022-06-19 at 8.51.17 AM

മനാമ: ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം 2022-2023 പ്രവർത്തനോത്ഘാടനം 2022 ജൂൺ മാസം 17-ആം തീയതി മാർത്തോമ്മാ കോംപ്ലെക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ രാവിലെ 11മണിക്ക് ബഹ്റൈൻ ICRF ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സഖ്യം സെക്രട്ടറി ജോബി എം. ജോൺസൺ സ്വാഗതം ആശംസിച്ചു. ഇടവക വികാരിയും സഖ്യം പ്രസിഡന്റുമായ റവ. ഡേവിഡ് വി. ടൈറ്റസ് അച്ചൻ അദ്ധ്യക്ഷത വഹിച്ചു സന്ദേശം നൽകി. ഇടവക സഹവികാരിയും സഖ്യം വൈസ് പ്രസിഡന്റും ആയ റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക സെക്രട്ടറി ജേക്കബ് ജോർജ് (അനോജ്) എന്നിവർ ആശംസകൾ നേർന്നു.

2022 – 2023 പ്രവർത്തന വർഷത്തെ ചിന്താവിഷയവും ലോഗോയും ഡോ. ബാബു രാമചന്ദ്രൻ പ്രകാശനം ചെയ്തു. സഖ്യം ഗായകസംഘം അനുഗ്രഹീതമായ ഗാനങ്ങൾ ആലപിച്ചു. സഖ്യം ട്രഷറർ കുമാരി. ഹന്ന റേ ച്ചൽ ഏബ്രഹാം 2022-2023 വർഷത്തെ വാർഷിക പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. സഖ്യം ലേഡീ സെക്രട്ടറി കുമാരി. മഹിമ സൂസൻ തോമസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

പ്രാരംഭ പ്രാർത്ഥന സഖ്യം ജോയിൻ്റ് സെക്രട്ടറി ജോമോൻ സി. മാത്യുവും , സമാപന പ്രാർത്ഥന സഖ്യം വൈസ് പ്രസിഡന്റ് അജീഷ് തോമസും, ബഹുമാനപ്പെട്ട ഡേവിഡ് വി. ടൈറ്റസ് അച്ചൻ ആശീർവാദവും നിർവഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!