ബഹ്റൈന്‍ മാട്ടൂല്‍ അസോസിയേഷന് പുതിയ ഭാരവാഹികൾ

സിയാദ് എ പി (പ്രസിഡണ്ട്), നുഹ് മാൻ എ സി (ജനറൽ സെക്രട്ടറി), അഷ്റഫ് കെ പി (ട്രഷറർ)

മനാമ: ബഹ്റൈനിലെ പ്രാദേശിക പ്രവാസി കൂട്ടായ്മയായ ബഹ്‌റൈന്‍ മാട്ടൂല്‍ അസോസിയേഷന്റെ 2022-2023 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള ജനറല്‍ കൗണ്‍സില്‍ യോഗം മനാമ ഗോള്‍ഡ് സിറ്റിയിലുള്ള കെ.സിറ്റി ഹാളില്‍ നടന്നു.

പ്രസിഡന്റ് അഷ്‌റഫ് കാക്കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ചെയര്‍മാന്‍ നൂറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സിയ ഉല്‍ ഹഖ് സ്വാഗതം ആശംസിക്കുകയും സലാം കെ.വി., സിയാദ് എ.പി., സമദ്, ഷറഫുദ്ദിന്‍ സുബൈര്‍ മുട്ടോന്‍, സിറാജ് പി, നാസ്സര്‍ വി.വി. എന്നിവര്‍ ആശംസകളും നേര്‍ന്നു.

ഉസ്താദ് അസ്ലം ഹുദവി പ്രാര്‍ഥനയും മുഖ്യ പ്രഭാഷണവും നടത്തി. ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവര്‍ത്തക സമിതി അംഗം മുസ്തഫ കരിപ്പിന് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ട്രഷറര്‍ ഷറഫുദ്ദിന്‍ നന്ദി പറഞ്ഞു.

കമ്മിറ്റിയുടെ 2022, 2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി നൂറുദ്ദീന്‍ എ.സി.(ചെയര്‍മാന്‍), സിയാദ് എ.പി. (പ്രസിഡന്റ്), നുഹ്‌മാന്‍ എ.സി. (ജനറല്‍ സെക്രട്ടറി), അഷ്‌റഫ് കെ.പി. (ട്രഷറര്‍), അബ്ദുല്‍ ജബ്ബാര്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), വൈസ് ചെയര്‍മാന്‍മാരായി അഷറഫ് കക്കണ്ടി, അബ്ദുല്‍ സമദ്, ഇബ്രാഹിം, വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍ സലാം, ഷറഫുദ്ദിന്‍, സിയ ഉല്‍ ഹഖ് ജോയിന്റ് സെക്രട്ടറിമാരായി സിറാജ് പി, ശിഹാബ് എം, ഹംസ എസ്.വി., എന്നിവരെ തിരഞ്ഞെടുത്തു. മഹ്‌മൂദ് പെരിങ്ങത്തൂര്‍, സുബൈര്‍ മുട്ടോന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.