bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

New Project - 2022-05-25T112750.409

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം കുട്ടികള്‍ക്കായി നടത്തിവരാറുള്ള സമ്മര്‍ ക്യാമ്പ്- ‘കളിക്കളം’ – 2022 ജൂലൈ അഞ്ചിന് ആരംഭിക്കും. ആഗസ്റ്റ് 19 വെള്ളിയാഴ്ച ക്യാമ്പ് അവസാനിക്കും. ക്യാമ്പിന് നേതൃത്വം നല്‍കാനായി എല്ലാ വര്‍ഷവും നാട്ടില്‍നിന്നും കലാ, സാഹിത്യ, നാടക, സിനിമ രംഗത്തെ പ്രഗല്‍ഭരാണ് എത്തിച്ചേരാറുള്ളതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു

ചിക്കൂസ് ശിവനും രാജേശ്വരി ശിവനുമാണ് ഈ വര്‍ഷത്തെ ക്യാമ്പിന് നേതൃത്വം നല്‍കാനായി എത്തിച്ചേരുന്നതെന്ന് വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അറിയിച്ചു. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പില്‍ പരിശീലകരായി മുഴുവന്‍ സമയവും ഉണ്ടായിരിക്കുന്നതാണ്. അഞ്ചു വയസ്സുമുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം അനുവദിക്കുന്നത്. ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.

ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍നിന്നും ക്യാമ്പ് അവസാനിക്കുന്നതുവരെ സ്ഥിരമായ വാഹന സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് കോ ഓര്‍ഡിനേറ്റര്‍ ആയും മനോഹരന്‍ പാവറട്ടി ജനറല്‍ കണ്‍വീനറുമായ വിപുലമായ കമ്മറ്റിയാണ് സമ്മര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. ആഗസ്റ്റ് 19-ന് സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കുമായി ജനറല്‍ കണ്‍വീനര്‍ മനോഹരന്‍ പാവറട്ടി (39848091 )യുമായോ സമാജം ഓഫീസുമായോ (17251878 ) ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!