bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം കുട്ടികൾക്കായി ചെസ്സ് മത്സരം സംഘടിപ്പിച്ചു

WhatsApp Image 2022-06-18 at 11.31.42 AM

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജവും അര്‍ജുന്‍സ് ചെസ്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച, പതിനാറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായുള്ള ചെസ്സ് മത്സരം ബഹ്‌റൈന്‍ കേരളീയസമാജം ബാബുരാജ് ഹാളില്‍ നടന്നു.

മത്സരത്തിന് കുട്ടികളുടെ മികച്ച പങ്കാളിത്തമുണ്ടായതായി സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വിജയികള്‍ക്ക് സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ലൈബ്രേറിയന്‍ വിനൂപ് വി, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി പോള്‍സണ്‍ ലോനപ്പന്‍, ലോഹിദാസ് പല്ലിശ്ശേരി തുടങ്ങിയവര്‍ സമ്മാന വിതരണം നടത്തി.

അര്‍ജുന്‍സ് ചെസ്സ് അക്കാദമിയില്‍നിന്ന് അര്‍ജുനും സന്നിഹിതനായിരുന്നു. അമ്പതോളം കുട്ടികള്‍ പങ്കെടുത്ത ചെസ്സ് മത്സരത്തില്‍ പതിനാറു വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ പ്രണവ് ബോബി ശേഖര്‍ ചാമ്പ്യനായി. പത്തു വയസ്സില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ സഞ്ജന സെല്‍വരാജാണ് ചാമ്പ്യനായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!