ബഹ്‌റൈൻ കെ സി എ സമ്മർ ക്യാമ്പ് ജൂലൈ 3 മുതൽ

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തോലിക് അസോസിയേഷൻ, യൂണിഗ്രാഡ് അകൗസ്റ്റിക്സ് എഡ്യൂക്കേഷൻ സെന്ററുമായി സഹകരിച്ചു കൊണ്ട് നടത്തുന്ന സമ്മർ ക്യാമ്പ് ജൂലൈ 3 ആം തീയതി ആരംഭിക്കും. ജോബ് ജോസഫ് ഡയറക്ടർ ആയ സമ്മർ ക്യാമ്പിന്റെ കൺവീനർ ജൂലിയറ്റ് തോമസ് ആണ്. ആർട്സ് & ക്രാഫ്റ്റ്, ഡ്രാവിങ്, ഡാൻസ്, പബ്ലിക് സ്പീക്കിങ്, സ്പോർട്സ് ട്രെയിനിങ്, മ്യൂസിക് ഇൻസ്‌ട്രുമെൻറ്സ് ട്രെയിനിങ്, നീന്തൽ പരിശീലനം, ഫീൽഡ് ട്രിപ്പ്‌ ഉൾപ്പെടെ വിപുലമായ പാഠ്യ പദ്ധതിയാണ് സമ്മർ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഗതാഗത സൗകര്യവും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 33331308, 39205405, 36446223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.