കെഎംസിസി ബഹ്‌റൈൻ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

മനാമ: ബഹ്‌റൈൻ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ തവനൂർ മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. കെ.എം.സി.സി മിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവര്‍ത്തക സംഗമം കെ.എം.സി.സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ താനൂർ ഉൽഘാടനം ചെയ്തു.

തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ മുഖ്യ അതിഥിയായി പങ്കെടുത്തു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ച സംഗമത്തിൽ സംസ്ഥാന സെക്രട്ടറിയേറ് പ്രതിനിധി വി എച് അബ്ദുല്ല, വെസ്റ്റ് രിഫാ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവർ ആശംസ പറഞ്ഞു.

പ്രസിഡന്റ്: മുഹമ്മദ് മുസ്തഫ പുറത്തൂർ, ജനറല്‍ സെക്രട്ടറി: മുസ്തഫ മുത്തു മംഗലം, ട്രഷറര്‍: അബുബക്കർ വി. പി. മുട്ടന്നൂർ, ഓർഗനൈസിംഗ് സെക്രട്ടറി: നസീർ പാറപ്പുറം.
വൈസ് പ്രസിഡന്റുമാർ: ഹംസ പടിഞ്ഞാറേക്കര, ഇസ്മായിൽ കൈനിക്കര, ശിഹാബുദ്ധീൻ പാറപ്പുറം, അബ്ദുൽ കരീം അതളൂർ.
ജോയിൻ സെക്രട്ടറിമാർ: അബ്ദുൽ അസീസ് നടുവട്ടം, ആദിൽ ഹംസ തൃപ്രങ്ങോട്, മുഹമ്മദ് ഷാഫി എടപ്പാൾ, ഷഫീക് നടുവട്ടം.

ജില്ലാ ആക്ടിങ് ട്രെഷറർ അലി അക്ബർ, വൈസ് പ്രസിഡന്റുമാരായ ഷാഫി കോട്ടക്കൽ, റിയാസ് വി. കെ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജില്ലാ നേതാക്കളായ റിയാസ് ഓമാനൂര്‍, ഹാരിസ്, നൗഷാദ് മുനീർ, ഷഹീൻ, മൊയ്‌ദീൻ, ഷഫീക്, മുജീബ് അഡ്‌വെൽ, മറ്റു മണ്ഡലം പ്രവർത്തകർ പങ്കെടുത്തു. ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് മഹ്‌റൂഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാഫി കോട്ടക്കൽ നന്ദിയും പറഞ്ഞു.