bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കേരളീയ സമാജം വായനാദിനം സമുചിതമായി ആചരിച്ചു

WhatsApp Image 2022-06-20 at 7.12.08 PM

മനാമ: ഈ വർഷത്തെ വായനാദിനം പി എൻ പണിക്കർ അനുസ്മരണത്തോടു കൂടി ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി ജൂനിയർ-സീനിയർ വിഭാഗങ്ങളിലായി സാഹിത്യ ക്വിസ് നടത്തി. സമാജം പി വി ആർ ഹാളിൽ നടന്ന ചടങ്ങില്‍ വായനശാല കൺവീനർ സുമേഷ് മണിമേൽ സ്വാഗതം പറഞ്ഞു. സമാജം ആക്ടിങ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സമാജം ലൈബ്രെറിയൻ വിനൂപ് കുമാർ ആശംസകൾ അർപ്പിച്ച്‌ സംസാരിച്ചു.

പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ബഹ്‌റൈൻ സേക്രഡ് ഹാർട്ട് സ്കൂളിൽ അക്കാദമിക് കോർഡിനേറ്ററുമായ ശോഭ വേണുനായർ നടത്തി. “വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക” എന്നതായിരുന്നു പി എൻ പണിക്കർ മുന്നോട്ടുവെച്ച മുദ്രാവാക്യം എന്നവർ ഓര്‍മ്മിപ്പിച്ചു. നിരീശ്വരൻ എന്ന പുസ്തകം പരിചയപ്പെടുത്തികൊണ്ട് ബഹ്‌റൈനിലെ സാഹിത്യ പ്രവർത്തകൻ ആദർശ് മാധവൻകുട്ടി എന്തുകൊണ്ട് ഈ പുസ്തകം തന്നെ ആകർഷിച്ചുവെന്നും എല്ലാവരും ഈ പുസ്തകം വായിക്കണമെന്നും പറഞ്ഞു.

ചടങ്ങുകൾക്ക് മുന്നോടിയായി കുമാരി ഗൗരി പ്രിയ പത്തൊൻപതാം നൂറ്റാണ്ടിലെ രാജഭരണകാലത്തെ അന്യായ നികുതി സമ്പ്രദായത്തിനെതിരെ പൊരുതിയ നങ്ങേലി എന്ന സ്ത്രീയുടെ പോരാട്ട കഥയുടെ നൃത്താവിഷ്കാരം നടത്തി. സാഹിത്യ ക്വിസിലെ വിജയികൾക്കുള്ള ട്രോഫിയും പങ്കെടുത്തവർക്കുള്ള സാക്ഷ്യപത്രവും ചടങ്ങിൽ വിതരണം ചെയ്തു. വായനശാല ജോയിന്റ് കൺവീനർ ബിനു കരുണാകരൻ നന്ദി പറഞ്ഞു. ലൈബ്രറി കമ്മിറ്റി അംഗം അനു ആഷ്‌ലി ചടങ്ങുകൾ നിയന്ത്രിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!