കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടന്ന 7 എ സൈഡ് സോഫ്ട്ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ ആയി. ജുഫൈർ അൽ നജ്മ ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ അവസാന പന്തിൽ ആണ് അബു സാദ് ടീമിനെ ഷഹീൻ ഗ്രൂപ്പ് തോൽപ്പിച്ചത്. വിജയികൾക്ക് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അഡ്വൈസറി ചെയർമാൻ മുഹമ്മദ് മൻസൂർ ട്രോഫികളും, ക്യാഷ് അവാർഡും സമ്മാനിച്ചു. ബി സി എഫ് ഭാരവാഹികളായ നൗഷാദ്, ആദിൽ, തൗഫീഖ്, അസിസ്സ്, മോഡേൺ മെക്കാനിക്കൽ ജി. എം ബാബു സക്കറിയ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി ടോണി, എൻ.ഇ.സി. പ്രതിനിധി പ്രജിൽ പ്രസന്നൻ, കെ പി എ പ്രസിഡന്റ് നിസ്സാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, വിനു ക്രിസ്ടി, കിഷോർ കുമാർ, സ്പോർട്സ് വിങ് കോ-ഓർഡിനേറ്റർമാരായ സജീവ് ആയൂർ, നാരായണൻ ക്രിക്കറ്റ് ഡിവിഷൻ കൺവീനറായ വിനീത് അലക്സാണ്ടർ, ഷാൻ അഷറഫ്, ബോജി രാജൻ മറ്റ് സെൻട്രൽ കമ്മറ്റി, ഏരിയ കമ്മറ്റി എക്സിക്യൂട്ടീവ്, വനിതാ വേദി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.