രാജ്യം വേനൽച്ചൂടിലേക്ക്; രണ്ട് മാസത്തെ പുറം തൊഴിൽ നിയന്ത്രണത്തിന് ജൂലൈ ഒന്നിന് തുടക്കമാകും

മ​നാ​മ: രാജ്യത്ത് വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പുറം ജോലി ചെയ്യുന്നവർക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന ഉച്ച വിശ്രമ നിയമം ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ തൊ​ഴി​ൽ മ​​ന്ത്രി ജ​മീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ അ​ലി ഹു​മൈ​ദാ​ൻ വ്യ​ക്​​ത​മാ​ക്കി.

തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ നി​യ​മം ബാ​ധ​ക​മാ​ക്കു​ക. ഉ​ച്ച​ 12 മു​ത​ൽ​ വൈ​കീ​ട്ട്​ നാ​ലു​വ​​രെ പു​റം ജോ​ലി​ക​ൾ പാ​ടി​ല്ല. സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം, മ​റ്റ്​ ഉ​ഷ്​​ണ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യിൽ ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കും. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ആ​ഗ​സ്റ്റ്​ 31വ​രെ​യാ​ണ്​ നി​യ​മം ന​ട​പ്പാ​ക്കു​ക. നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​​ ക​മ്പ​നി അ​ധി​കാ​രി​ക​ളോ​ട്​ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.