ഒഐസിസി വനിതാ വിഭാഗം – പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു

മ​നാ​മ: ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള വ​നി​ത വി​ഭാ​ഗ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മി​നി റോ​യി​യെ പ്ര​സി​ഡ​ന്‍റാ​യും സൂ​ര്യ ര​ജി​ത്, സ​ന്ധ്യ ര​ഞ്ജ​ൻ, ആ​നി അ​നു എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും സു​നി​ത നി​സാ​ർ, ബി​ന്ദു റോ​യ്, സു​നു നി​തീ​ഷ്, ര​വി​ത വി​പി​ൻ എ​ന്നി​വ​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യും അ​ജി​ത ശി​വ​ദാ​സി​നെ ട്ര​ഷ​റ​റാ​യും ന​സി​ബ ക​രീ​മി​നെ അ​സി. ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ത്തു. സു​ക​ന്യ ശ്രീ​ജി​ത്ത്‌, ച​ന്ദ്രി​ക ബാ​ല​കൃ​ഷ്ണ​ൻ, സെ​ഫി നി​സാ​ർ, ഷം​ന ഹു​സൈ​ൻ, സ​ബ ര​ഞ്ജി​ത്ത്, സ​ഫ അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സെ​ക്ര​ട്ട​റി​മാ​രാ​ണ്. ഷീ​ജ ന​ട​രാ​ജ​ൻ, ബ്രൈ​റ്റ് രാ​ജ​ൻ എ​ന്നി​വ​രെ ഒ.​ഐ.​സി.​സി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്തു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി അം​ഗം നി​സാ​ർ കു​ന്ന​ത്ത്കു​ള​ത്തി​ൽ, ഫി​റോ​സ് അ​റ​ഫ, സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.