bahrainvartha-official-logo
Search
Close this search box.

കെ.സി.ഇ.സി ബഹ്‌റൈൻ ‘ഹെവൻലി ഹ്യൂസ്’ മെഗാ ഷോ സംഘടിപ്പിച്ചു

WhatsApp Image 2022-06-22 at 12.01.51 AM (1)

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി)-യുടെ ആഭിമുഖ്യത്തിൽ എല്ലാ അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് എന്ന മെഗാ ഷോ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് റവ.ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം അർപ്പിച്ചു. തുടർന്ന് മത,സാമൂഹ്യ, സാംസ്കാരിക, മേഖലകളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്രിസ്തീയ ഗാനമേള, കൾച്ചറൽ നൈറ്റ്, മൈം, മാർഗം കളി, ഡാൻസ്, പറുദീസയുടെ വഴി എന്ന ഡ്രാമാസ്കോപ്പ് നാടകം എന്നിവ നടത്തപ്പെട്ടു. പങ്കെടുത്തവർക്കും അഥിതികളായവർക്കും നന്ദി പ്രകാശിപ്പിക്കുന്നതായി ജനറൽ കൺവീനർ റവ.ഫാ. ഷാബു ലോറൻസ്, ട്രഷറർ റിജോ ജോണി, എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!