മനാമ: തർബിയ്യാ ഇസ്ലാമിക സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈവരുന്ന ബലി പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന ബലി മാംസതർപ്പണത്തിനായി എല്ലാ സംവിധാനങ്ങളും തയ്യാറാക്കിയതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബലി ദിനത്തോടനുബന്ധിച്ച് ബലിദായകർക്ക് പ്രാർപ്തമായ വിലയിൽ ഗുണനിലവാരമുള്ള 2500 ലധികം ബലി മൃഗങ്ങളെ വിതരണം ചെയ്യുവാനുള്ള കരാറിൽ ബഹ്റൈൻ ലൈവ് സ്റ്റോക്ക് കമ്പനിയുമായി തർബിയ്യ നാഷണൽ പ്രോജക്ട് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ശൈഖ് അബ്ദുൽ റാഷിദ് ബൂ സൈബ കരാർ ഒപ്പുവച്ചു. നമ്മുടെ ആദർശ പിതാവ് ഇബ്രാഹിം നബിയും,പ്രവാചകൻ മുഹമ്മദ് നബിയും ഈ ലോകത്തിന് പകർന്നു നൽകിയ ദൈവികവും, ധാർമികവും സാഹോദര്യവും നിറഞ്ഞ നന്മയുടെ പാഠങ്ങൾ ജീവിതത്തിൽ പകർത്തുവാനും, അവ കൂടുതൽ അനുസ്മരിക്കാൻ ബലി പെരുന്നാൾ പോലുള്ള ആഘോഷവേളകളിൽ കഴിയട്ടെ എന്നും ശൈഖ് ആദിൽ റാഷിദ് പറഞ്ഞു. ഉന്നതമായ ശീതീകരണ സംവിധാനങ്ങളുള്ള ട്രക്കുകളും, പൂർണ്ണമായശുചിത്വവും, ശരിഅത്ത് നിയമങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ബലിമാംസം അർഹരിലേക്ക് എത്തിക്കുക എന്ന് തർബിയ്യാ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് തർബിയ്യ മലയാളം ഉദ്യോഗസ്ഥൻ സി കെ അബ്ദുള്ളയുമായി ബന്ധപ്പെടാവുന്നതാണ്.