പ്രബോധനം, ടി.കെ അബ്ദുല്ല സ്‌മൃതി പുസ്തകം പ്രകാശനം ചെയ്‌തു

മനാമ: പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ടി.കെ.അബ്ദുല്ല സ്‌മൃതി പുസ്തകത്തിന്റെ ബഹ്‌റൈൻ തല പ്രകാശനം കെ.എം.സി.സി. മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി നിർവഹിച്ചു. കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള വാരികയായ പ്രബോധനം ആണ് സ്‌മൃതി പുസ്തകം പുറത്തിറക്കിയത്. അദ്ദേഹത്തിന്റെ ജീവിതം, നൽകിയ സംഭാവനകൾ തുടങ്ങിയവയെ കുറിച്ചുള്ള സമഗ്രമായ രചനകളാണ് സ്‌മൃതി പുസ്തകത്തിലുള്ളത്. കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ പണ്ഡിതരും വിവിധ സംഘടനാ നേതാക്കളും അദ്ദേഹത്തെ ഈ പുസ്തകത്തിലൂടെ ഓർത്തെടുക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ വായിക്കുന്നതിലൂടെ പുതിയ തലമുറക്ക് കേരളീയ മുസ്ലിം നവോത്ഥാനത്തെ പരിചയപ്പെടാനും സാധിക്കും.

കെ.എം.സി.സി ഓഫീസിൽ നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, കേന്ദ്ര സമിതി അംഗങ്ങളായ മുഹമ്മദ് ഷാജി, ജാസിർ പി.പി, മുഹമ്മദ് മുഹിയുദ്ധീൻ, കെ.എം.സി.സി നേതാക്കളായ ഷരീഫ് വില്യപ്പള്ളി, റഫീഖ് തോട്ടക്കര തുടങ്ങിയവരും പങ്കെടുത്തു