രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം – ഐവൈസിസി ബഹ്‌റൈൻ പ്രതിഷേധിച്ചു

മനാമ: വയനാട്ടിൽ രാഹുല്‍ഗാന്ധി എം.പി യുടെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയും അടിച്ചുതകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഐവൈസിസി ബഹ്‌റൈൻ ദേശിയ കമ്മറ്റി അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി സര്‍ക്കാര്‍ രാഹുല്‍ഗാന്ധിയെ വേട്ടയാടുന്ന ഈ സന്ദര്‍ഭത്തില്‍ത്തന്നെ നടന്ന പൊറുക്കാനാകാത്ത ഈ അക്രമം സി.പി.എമ്മിന്റെ മോഡി പ്രീണനത്തിന്റെ ഭാഗമാണെന്ന് കരുതാവുന്ന സാഹചര്യമാണുള്ളത് എന്നും, സംഭവത്തെ ശക്തമായ നിലയിൽ അപലപിക്കുന്നുവെന്നും, കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ട് മാത്രമായില്ല പ്രവൃത്തിയിലാണത് ബോധ്യപ്പെടുത്തേണ്ടതെന്നും, അക്രമം നടത്തിയ എസ്.എഫ്.ഐ. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാവണവെന്നും സംഘടന പത്രകുറിപ്പിൽ ആവിശ്യപ്പെട്ടു.