രാഹുൽ ഗാന്ധിയുടെ എം.പി.ഓഫീസ്ന് നേരെ നടന്ന ആക്രമണം – -ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു

മനാമ: രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിൽ ഉള്ള എം പി ഓഫീസിന് നേരെ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടന്ന അക്രമ നടപടിയിൽ ബഹ്റൈൻ ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത നടപടി പ്രതിഷേധ അർഹമാണ്. അധികാരം ഉണ്ടെങ്കിൽ എന്തും ആകാമെന്ന സി.പി.എമ്മിൻ്റെ ധാർഷ്ട്യത്തിന് ജനാധിപത്യ കേരളം ശക്തമായ മറുപടി നൽകും. സംഘപരിവാർ ശക്തികൾ ആഗ്രഹിക്കുന്നത് എ കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് കേരള സർക്കാറും, സി പി എം നേതൃത്വവും, ആഭ്യന്തര മന്ത്രി പിണറായിവിജയന്റെ പോലീസ് സേനയും .അതിൻ്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നടമാടിയ അക്രമ പരമ്പര .പയ്യന്നുരിൽ ഗാന്ധി പ്രതിമയുടെ കഴുത്ത് എടുത്തു മാറ്റിയ സി.പി.എം.ഗുണ്ടകൾക്ക് എതിരെ ഒരു കേസ് പോലും ചാർജ്ജ് ചെയ്യാൻ കേരളാ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ഒ ഐ സി സി. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കളായ പ്രസിഡൻ്റ് ഷമീം.കെ.സി, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം, ജനറൽ സെക്രട്ടറി ബിജു ബാൽ സി.കെ, ട്രഷറർ പ്രദീപ് മേപ്പയ്യൂർ എന്നിവർ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.