bahrainvartha-official-logo
Search
Close this search box.

പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ; ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിക്ക് അംഗീകാരം

Nivedhya

മനാമ: പാഴ് വസ്തുക്കളുപയോഗിച്ചുള്ള കരകൗശല സൃഷ്ടിയിലൂടെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി നിവേദ്യ വിനോദ് കുമാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. പാഴ് വസ്തുക്കൾ ഉപയോഗിച്ച് പൂക്കൾ, ചുമർ ഹാംഗിംഗുകൾ, സ്നോമാൻ, പാവകൾ, വിളക്കുകൾ, കൈക്കണ്ണാടി തുടങ്ങി എഴുപതോളം കരകൗശല വസ്തുക്കൾ നിവേദ്യ നിർമ്മിച്ചു. പ്ലാസ്റ്റിക് കുപ്പികൾ, പിസ്ത ഷെല്ലുകൾ, അലുമിനിയം ഫോയിൽ, പേപ്പർ കപ്പുകൾ, കാർഡ്ബോർഡുകൾ, പഴയ പത്രങ്ങൾ, പഴയ കുപ്പികൾ എന്നിവ ഉപയോഗിച്ച് പാഴ് വസ്തുക്കളിൽ നിന്ന് മികച്ച കര കൗശല വസ്തുക്കൾ നിർമ്മിച്ചതിനാണ് അംഗീകാരം. പന്ത്രണ്ടുകാരിയായ നിവേദ്യ വിനോദ് കുമാർ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ഇസ ടൗൺ കാമ്പസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

“ചുറ്റുമുള്ള നിരവധി മാലിന്യങ്ങൾ കണ്ടിട്ടുണ്ട്, പ്രധാനമായും പ്ലാസ്റ്റിക്കുകളും മറ്റ് പുനരുപയോഗിക്കാവുന്ന പാഴ് വസ്തുക്കളും. അതിനാൽ, പുനരുപയോഗിക്കാവുന്ന എല്ലാ പാഴ്‌വസ്തുക്കളും വീണ്ടും ഉപയോഗിക്കാൻ തുടങ്ങിയാൽ എനിക്ക് ഒരു ഹോബി സൃഷ്ടിക്കാൻ കഴിയുമെന്നും മാലിന്യം കുറയ്ക്കാമെന്നും കരുതി. എന്റെ ആദ്യത്തെ ക്രാഫ്റ്റ് ബോട്ടിൽ ആർട്ട് ആയിരുന്നു.” നിവേദ്യ പറഞ്ഞു.

ഗുദൈബിയയിലെ മിറാക്കിൾ ഹൈടെക് കമ്പനി മാനേജരായി ജോലി ചെയ്യുന്ന വിനോദ് കുമാറിന്റെയും രജിത കുമാരിയുടെയും മകളാണ്. കൊല്ലം ജില്ലയിൽ നിന്നുള്ളതാണ് കുടുംബം. 2014-ൽ ഇന്ത്യൻ സ്കൂളിൽ ചേർന്ന നിവേദ്യ പഠനത്തിൽ ഉന്നത നിലവാരം പുലർത്തിവരുന്നു. മറ്റു പാഠ്യ ഇതര പ്രവർത്തനങ്ങളിലും സജീവമാണ് . ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥിനിയുടെ നേട്ടത്തെ അഭിന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!