മനാമ: വിശ്വാസികൾക്കു പാപമോചനത്തിനും വ്യക്തി ശുദ്ധീകരണത്തിനും സൃഷ്ടാവ് കനിഞ്ഞനുഗ്രഹിച്ച കാരുണ്യത്തിന്റെ മാസത്തെ വരവേൽകുവാൻ വിശ്വാസികൾ തയ്യാറെടുക്കണമെന്ന് പണ്ഡിതനും എഴുത്തുകാരനുമായ കബീർ സലഫി (സൗദി) ഉദ്ബോധിപ്പിച്ചു. സലഫി സെന്റർ അഹ്‌ലൻ റമദാൻ പരിപാടികളുടെ ഉദ്ഘാടനം ഹൂറ ഡിസ്കവർ ഇസ്‌ലാം ഹാളിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികമായ തയ്യാറെടുപ്പോടെ പാപമോചനത്തിനായുള്ള ദിനരാത്രങ്ങളാണ് വരും ദിവസങ്ങളിൽ വിശ്വാസികളെ സംബന്ധിച്ചടുത്തോളം വരാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെന്റർ പ്രബോധകൻ ഹാരിസുദീൻ പറളി ആമുഖ ഭാഷണം നടത്തി. പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സലാഹുദീൻ അഹ്മദ് നന്ദി പറഞ്ഞു.