നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

WhatsApp Image 2022-07-03 at 5.20.05 PM

മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമ്മൂട്ടിലെയും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ പ്രാദേശിക കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ നാലാമത് വാർഷിക പൊതുയോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മനാമയിൽ വച്ച് നടത്തപ്പെട്ടു.

പ്രസിഡന്റ് അശോകൻ താമരക്കുളം അധ്യക്ഷൻ ആയ ചടങ്ങിൽ കഴിഞ്ഞ ഒരു വർഷക്കാലത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി ബോണിയും വരവ് ചിലവ് കണക്കുകൾ ട്രെഷറർ സാമുവേൽ മാത്യുവും അവതരിപ്പിച്ചു. പൊതുയോഗം റിപ്പോർട്ടിന്മേൽ ചർച്ച നടത്തി റിപ്പോർട്ട് പാസ്സാക്കി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു .

പ്രവീൺ പ്രസിഡന്റും ലിബിൻ സാമൂവൽ സെക്രട്ടറിയും ദീപക്ക് പ്രഭാകർ ട്രെഷററും ആയി തിരഞ്ഞെടുക്കപെട്ടു. സാമുവേൽ മാത്യു (വൈസ് പ്രസിഡന്റ്) , അജിത് ചുനക്കര ( ജോയിന്റ് സെക്രട്ടറി) , അരുൺ ( എന്റർടൈൻമെന്റ് സെക്രട്ടറി), വിജു , ഗോപൻ , നിധിൻ, വിനോദ്, സനിൽ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അശോകൻ താമരക്കുളം, സുമേഷ്, സിബിൻ ചുനക്കര, ഗിരീഷ് ചുനക്കര, ജിനു ജി,ബോണി മുളംപാമ്പള്ളിൽ , എബി എന്നിവർ ഉപദേശകസമിതി അംഗങ്ങളും പ്രമോദ് നാട്ടിലെ കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമയി മുന്നോട്ട് ‌ കൊണ്ടുപോകാനും പ്രദേശവാസികളായ കൂടുതൽ ബഹ്‌റൈൻ പ്രവാസികളെ അംഗങ്ങളാക്കികൊണ്ട് കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്താനും പൊതുയോഗം തീരുമാനിച്ചു. കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ താല്പര്യമുള്ള ചാരുംമൂട്ടിലെയും പരിസര പ്രദേശങ്ങളിലും ബഹ്‌റൈൻ പ്രവാസികൾക്ക് 33103893, 34564719, 35567291 , എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!