കൊളംബോ: ഈസ്റ്റര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കിടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പെടെ വിവധയിടങ്ങളില്‍ സ്‌ഫോടനം. കൊളംബോ, ബട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ 207-ഓളം പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറയുന്നു.
കൊളംബോ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ് റസീനയാണ് മരിച്ചത്. ഷാംഗ്രിലാ ഹോട്ടിലിലെ സ്ഫോടനത്തിലാണ് പി.എസ് റസീന കൊല്ലപ്പെട്ടത്. ചെക് ഔട്ട് ചെയ്ത് ഇറങ്ങുമ്പോഴായിരുന്നു സ്ഫോടനം. പത്തുദിവസം മുന്‍പാണ് റസീന ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്ക് കൊളംബോയില്‍ എത്തിയത്.