ഐവൈസിസി ബഹ്റൈൻ UDF തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

മനാമ: ഐവൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ UDF കൺവെൻഷൻ സംഘടിപ്പിച്ചു. OICC ഗ്ലോബൽ  സെക്രട്ടറിയും, സാമൂഹികപ്രവർത്തകനുമായ ശ്രീ. ബഷീർ അമ്പലായി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ അറിയപ്പെടുന്ന വാഗ്മിയും KMCC ഓർഗനേസിംഗ് സെക്രട്ടറിയുമായ ശ്രീ. ഷംസുദിൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ബഹ്‌റൈനിലെ പ്രമുഖ UDF നേതാക്കളായ E.K സലീം (സോഷ്യൽ വെൽഫെയർ ഫോറം പ്രസിഡന്റ്), അനിൽ കുമാർ U.K, അജിത് കുമാർ K.M, ലത്തീഫ് കൊളിക്കൽ, ജോജി ജോർജ്, ജിജോ വാഴമുട്ടം, സിൻസൺ ചാക്കോ, എബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബഹ്‌റൈനിലെ നിരവധി UDF അനുഭാവികളും യോഗത്തിൽ പങ്കെടുത്തു.

ഇലക്ഷന് വോട്ട് രേഖപ്പെടുത്തുവാനായി നാട്ടിലേക്ക് പോകുന്നവരെ ചടങ്ങിൽ ആദരിച്ചു, ഒപ്പം ആലത്തുർ മണ്ഡലത്തിനെ പത്തുവർഷം പിറകോട്ട് നയിച്ച LDF ഭരണത്തിനെതിരെ ആലത്തുരിൽ 75 കിലോമീറ്റർ പിന്നിലോട്ട് നടന്ന് പ്രതിക്ഷേധിച്ച ഐ വൈ സി സി പ്രവർത്തകൻ ശ്രീ. സനൂപ് തലശ്ശേരിയേയും യോഗം ആദരിച്ചു. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കടന്നുവന്ന ഏവർക്കും ദേശീയ ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്ത് സ്വാഗതവും, ദേശീയ ട്രെഷറർ ഷബീർ മുക്കൻ നന്ദിയും പ്രകാശിപ്പിച്ചു.