മനാമ: സുന്നീ ഔഖാഫിന്റെ നേതൃത്വത്തിൽ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലയാളികള്‍ക്കായി വര്‍ഷങ്ങളോളമായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ് വി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെയും കുടുംബത്തിെൻറയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിെൻറ മാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തൻറ പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ തനിക്ക് പ്രിയപ്പെട്ടതൊക്കെയും ദൈവിക മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധമായി. ആ സമര്‍പ്പണ മനസ്സിന്‍െറ അടിസ്ഥാനത്തിലാണ് ദൈവത്തിെൻറ കൂട്ടുകാരന്‍ എന്ന പ്രത്യേക പദവി ഇബ്രാഹിം നബിക്ക് ലഭിച്ചത്. ഹജ്ജിനു വേണ്ടി മക്കയിലത്തുന്ന വിശ്വാസികള്‍ക്ക് ഈ കുടുംബത്തിെൻറ ജീവിത പരിസരങ്ങളെ അനുസ്മരിച്ചല്ലാതെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ല . മാനവികതയോട് ചേര്‍ന്ന് നില്‍ക്കാനാണ് ഇബ്രാഹിം നബി പഠിപ്പിച്ചത്. ആ പാഠങ്ങള്‍ സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. പി. ജാസിർ, എ.എം ഷാനവാസ്, എം. അബ്ബാസ്, എം. എം. സുബൈർ, യൂനുസ് രാജ്, സക്കീർ പൂപ്പലം, അലി അശ്റഫ്, സമീര്‍ ഹസന്‍, വി. പി ഫാറൂഖ് , അബ്ദുൽ ഹഖ്, കുഞ്ഞു മുഹമ്മദ്, അനീസ് വി. കെ, ജുനൈദ്, സജീർ ഇരിക്കൂർ, റിസ്‌വാൻ, അജ്‌മൽ ഷറഫുദ്ധീൻ, അൽത്താഫ്, സിറാജ്, ഫായിസ്, അനീസ്, തംജീദ്, ബാസിം, റിയാസ്, അൻസാർ, നബീൽ, അസ്‌ലം, സലീൽ, അഹദ്, സഫീർ, ഹാസിൻ , തസ്‌നീം, റാഷിക്, സിയാദ് തുടങ്ങിയവർ ഈദ് ഗാഹിൻറെ ഒരുക്കങ്ങൾക്ക് നേതൃത്വം നല്‍കി.