മനാമ: ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി-നോർക്ക കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ സേവനങ്ങൾ അംഗങ്ങൾക്കും ബഹ്‌റൈൻ മലയാളി സമൂഹത്തിനുമായി വിപുലപ്പെടുത്തുവാനായി മെഡിക്കൽ വിങ് രൂപീകരിച്ചതായി പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.
സമാജം ചാരിറ്റി-നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ചാരിറ്റി കമ്മിറ്റി അംഗം ശശി വള്ളിൽ, ഫൈസൽ പാട്ടാടി, നിമ്മി റോഷൻ എന്നിവർ നടത്തിവരുന്ന ഹോസ്പിറ്റൽ വിസിറ്റിനെ സഹായിക്കുവാനാണ് ഇത്തരമൊരു മെഡിക്കൽ വിങ് രൂപീകരിച്ചിരിക്കുന്നത്. സമാജം അംഗങ്ങളും കുടുംബാംഗങ്ങളുമായ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന അച്ചു ശ്രീജിത്ത്, ആനീ അനു, രമ്യ ഗിരീഷ്, ജീവ വിനോദ്, വിൻസി പോൾസൺ, ശാരി അഭിലാഷ്, രജനി പരമേശ്വരൻ നായർ, എൽമി, ജെനസി മാത്യു, ജീനാമോൾ ടോണി, സിന്ധു ജയകുമാർ, അനീഷ ജെയിംസ് എന്നിവരാണ് സമാജം മെഡിക്കൽ വിഭാഗത്തിൽ ഉള്ളത്.