മനാമ: എന്‍.സി.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഇടത് പക്ഷത്തിന്റെ സമാരാധ്യനും സൗമ്യനുമായ നേതാവായിരൂന്ന ഉഴവൂര്‍ വിജയന്റെ അഞ്ചാം ചരമവാര്‍ഷികദിനമായ ജൂലായ് 23 ബഹ്‌റൈന്‍ ഒ.എന്‍.സി.പി പ്രവര്‍ത്തകര്‍ ഉഴവൂര്‍ ഓര്‍മ്മദിനമായി ആചരിച്ചു. ഒ.എന്‍.സി.പി ബഹ്‌റൈന്‍ ദേശീയ കമ്മറ്റി പ്രസിഡണ്ട് എഫ്.എം. ഫൈസല്‍ അനുസ്മരണ പ്രഭാഷണം നടത്തിയ പരിപാടിയില്‍ വൈസ് പ്രസിഡണ്ട് സാജിര്‍ ഇരിവേരി സ്വാഗതവും സിജേഷ് കോട്ടായി നന്ദിയും പറഞ്ഞു.
നര്‍മ്മം നിറഞ്ഞതും സിനിമാപേരുകള്‍ കോര്‍ത്തിണക്കിയുമുള്ള ഉഴവൂരിന്റെ പ്രസംഗം ജനങ്ങള്‍ക്ക് ഏറെ പ്രിയമായിരുന്നെന്നും വ്യക്തി ജീവിതത്തിലെയും പൊതു ജീവിതത്തിലെയും ഉഴവൂരിന്റെ ലാളിത്യവും പരിശുദ്ധിയും എല്ലാ കാലത്തും കേരളീയരുടെ പ്രിയപ്പെട്ട നേതാവായി തീരാന്‍ കാരണമായെന്നും അനുസ്മരണ പ്രഭാഷണത്തില്‍ എഫ്.എം.ഫൈസല്‍ പറഞ്ഞു. നയീം പങ്കാര്‍ക്കര്‍, അയാസ് പങ്കാര്‍ക്കര്‍ എന്നിവര്‍ സംസാരിച്ചു.
								
															
															
															
															








