bahrainvartha-official-logo
Search
Close this search box.

ലക്ഷ്യബോധവും ദീർഘ വീക്ഷണവുമുള്ള തലമുറകളെ വാർത്തെടുക്കാൻ സമ്മർ ക്യാമ്പുകൾക്ക് സാധിക്കുമെന്ന് അസൈനാർ കളത്തിങ്കൽ

New Project - 2022-07-26T125802.996

മനാമ: സമൂഹ മാധ്യമങ്ങളുടെ ഒഴുക്കിൽപെട്ട് നീന്തുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാക്കി മാറ്റാൻ സമ്മർ ക്യാമ്പുകൾക്ക് സാധിക്കുമെന്ന് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ അഭിപ്രായപ്പെട്ടു. റയ്യാൻ സെന്‍റർ നടത്തുന്ന സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനത്തിനും ആത്മീയ വികസനത്തിനും സാമൂഹിക, സാംസ്കാരിക ഉന്നമനത്തിനും ഊന്നൽ നൽകി റയ്യാൻ സെന്‍റർ നടത്തുന്ന സമ്മർ ക്യാമ്പ് വ്യതിരിക്തമാണെന്നും അദ്ദേഹം പറഞ്ഞു.

20 മൊഡ്യൂളുകളിലായി വിവിധ പ്രഗല്ഭരെ ഉൾക്കൊള്ളിച്ചുകൊണ്ട് പേഴ്‌സനാലിറ്റി ഡെവലപ്മെന്‍റ്, ടൈം മാനേജ്‌മെന്‍റ്, നന്നായി പഠിക്കാനും പഠിച്ചത് പ്രായോഗികവത്കരിക്കാനുമാവശ്യമായ ശാസ്ത്രീയ വശങ്ങൾ, മൊബൈൽ ആപ് ഡെവലപ്മെന്‍റ്, സൈബർ സെക്യൂരിറ്റി, ഖുർആനിന്റെ മാധുര്യം എന്നീ വിഷയങ്ങളിൽ ക്ലാസുകളുണ്ടായിരിക്കുമെന്ന് കോഴ്സ് വിശദീകരിച്ചുകൊണ്ട് റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം പറഞ്ഞു. യുവതലമുറ എങ്ങോട്ട് എന്ന വിഷയത്തെ ആസ്പദമാക്കി സമീർ ഫാറൂഖി പ്രഭാഷണം നടത്തി. സൈബർ സ്പെഷ്യലിസ്റ്റ് നഫ്സിൻ, വിസ്‌ഡം ഐ.ടി സെൽ പ്രതിനിധി സുആദ്, സി.എം. ലത്തീഫ്, അൽ ഹിദായ മലയാള വിഭാഗം ജനറൽ സെക്രട്ടറി എം. രിസാലുദ്ദീൻ എന്നിവർ സംസാരിച്ചു. ഹംസ അമേത്ത്, അബ്ദുൽ റസാഖ്, വി.പി. അബ്ദുൽ വഹാബ്, ഷംസീർ, തസീഫ്‌, സാദിഖ്‌ ബിൻ യഹ്യ, തൗസീഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോഴ്സ് കോഓഡിനേറ്റർ ബിനു ഇസ്മായിൽ സ്വാഗതവും ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!