bahrainvartha-official-logo
Search
Close this search box.

ഉന്നത പഠനത്തിന് ഫീസ് ആനുകൂല്യം; ലു​ലു എ​ക്സ്ചേ​ഞ്ചും യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും കൈകോർക്കുന്നു

New Project - 2022-07-26T121906.004

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ച്, യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ക്കു​ന്നു. ലു​ലു എ​ക്സ്ചേ​ഞ്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും അ​വ​രു​ടെ വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്കും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വി​വി​ധ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി യൂ​നി​ഗ്രാ​ഡ് ഫീ​സി​ൽ ഇ​ള​വ്​ ന​ൽ​കു​ന്ന​താ​ണ്​ പ​ദ്ധ​തി.

ഇ​ന്ത്യ​യി​ലെ മ​ണി​പ്പാ​ൽ യൂ​നി​വേ​ഴ്സി​റ്റി, ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്​​നോ), അ​ണ്ണാ​മ​ലൈ യൂ​നി​വേ​ഴ്സി​റ്റി, അ​മി​റ്റി യൂ​നി​വേ​ഴ്സി​റ്റി, ലി​ങ്ക​ൺ യൂ​നി​വേ​ഴ്സി​റ്റി മ​ലേ​ഷ്യ തു​ട​ങ്ങി​യ യൂ​നി​വേ​ഴ്സി​റ്റി​ക​ളു​ടെ അം​ഗീ​കൃ​ത​മാ​യ പ​ഠ​ന​കേ​ന്ദ്ര​വും പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​ണ് യൂ​നി​ഗ്രാ​ഡ് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും നൂ​ത​ന​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ഉ​ന്ന​ത ബി​രു​ദ​ങ്ങ​ൾ നേ​ടു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ലു​ലു എ​ക്സ്ചേ​ഞ്ച് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ഡി​സ​ൺ ഫെ​ർ​ണാ​ണ്ട​സ് അ​റി​യി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വാ​സ​സ​മൂ​ഹ​ത്തി​ന് വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന യൂ​നി​ഗ്രാ​ഡി​ന് ലു​ലു എ​ക്സ്ചേ​ഞ്ചി​നൊ​പ്പം ഇ​ത്ത​ര​മൊ​രു സം​രം​ഭ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ജെ.​പി. മേ​നോ​ൻ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!