bahrainvartha-official-logo
Search
Close this search box.

ശ്രീറാം വെങ്കിട്ടരാമൻ വിഷയത്തിൽ കേരള സർക്കാർ നിലപാട് തിരുത്തണമെന്ന് ഐ എം സി സി

sriram-venkataraman-basheer

മനാമ: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യപിച്ചു കാറോടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ച കേരള മന്ത്രിസഭയുടെ തീരുമാനം തീർത്തും നിരാശജനകവും അപലപാനീയവുമാണെന്ന് ഐ.എം.സി.സി ജി.സി.സി കമ്മറ്റിയുടെ അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.

അപകടം സംഭവിച്ച സമയത്ത് തന്നെ തന്റെ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കാണിച്ചു പോലീസിനെ ഭീക്ഷണി പ്പെടുത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ച കൊലയാളിയെ ഒരു ജില്ലയുടെ എക്സിക്യു്ട്ടീവ് മജിസ്‌ട്രെറ്റിന്റെ ചുമതലയിൽ കൊണ്ടിരുത്തുന്നത് തികഞ്ഞ നീതികേടും കൊല്ലപ്പെട്ട ആളുടെ കുടുംബത്തോടും കേരളീയ പൊതു സമൂഹത്തോടും ചെയ്യുന്ന നീതികേട് ആണെന്നും അതിനാൽ ആലപ്പുഴ ജില്ലാ കളക്ടർ പദവിയിൽ നിന്നും ശ്രീരാം വെങ്കിട്ടരാമനെ പിൻവലിക്കാൻ സർക്കാർ തയ്യാറാവണം എന്നും യോഗം ആവശ്യപ്പെട്ടു.

രാജ്യത്ത് നിർണ്ണായക ഘട്ടങ്ങളിൽ ധീരമായ നിലപാടുകളിലൂടെയും തീരുമാനങ്ങളിലൂടെയും ജനപക്ഷത്ത് നിലകൊണ്ട് ശ്രദ്ധേയമായ ജനകീയ സർക്കാരിനെ അനാവശ്യ വിവാദങ്ങളിലേക്ക് ആണ് ഇത്തരം തീരുമാനങ്ങൾ കൊണ്ടെത്തിക്കുന്നത് എന്നും യോഗം വിലയിരുത്തി.

ചെയർമാൻ എ എം അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ യോഗം ഉദ്ഘാടനം ചെയ്തു. ഹമീദ് മധൂർ. ശരീഫ് താമരശ്ശേരി. സയ്യിദ് ഷാഹുൽഹമീദ്.മുഫീദ് കൂരിയാടൻ. റഷീദ് താനൂർ. ശരീഫ് കൊളവയൽ. ഖാസിം മലമ്മൽ.സിറാജ് വടകര. നൗഫൽ നടുവട്ടം. അക്‌സർ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ സുബൈർ ചെറുമോത്ത് സ്വാഗതവും പുളിക്കൽ മൊയ്‌തീൻ കുട്ടി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!