കെ പി എ സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാംപിനു തുടക്കമായി

KPA-Dental-camp

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ്‌ ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമദ്‌ ടൌൺ അൽ അമൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നിൽക്കുന്ന സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാമ്പ് കെ പി എ ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ കെ പി എ യുടെ ഉപഹാരം ഹോസ്‌പിറ്റൽ സി ഇ ഒ ഡോ. ന്യൂട്ടനു കൈമാറി. ചടങ്ങിൽ ക്യാമ്പിനെ കുറിച്ചു ഡോ അനൂപ്, ബി ഡി ഒ സുജാതൻ എന്നിവർ സംസാരിച്ചു. കെ പി എ ട്രെഷറർ രാജ് കൃഷ്‌ണൻ , സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസ്സി ട്രെഷറർ ബിനു കുണ്ടറ എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് മെഡിക്കൽ ക്യാമ്പ് കൺവീനർ അജിത് ബാബു സ്വാഗതവും ട്രെഷറർ വിനീത് നന്ദിയും പറഞ്ഞു. ഹോസ്‌പിറ്റൽ സുപ്പർ വൈസർ മുരളി, പി ആർ ഒ നിസാർ, സെൻട്രൽ കമ്മിറ്റി അംഗം നവാസ് ജലാലുദ്ദീൻ, ഏരിയ സെക്രട്ടറി വിഷ്ണു ഭൂതക്കുളം, വൈ പ്രസിഡന്റ് രാഹുൽ നിവേദ്, ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി കെ എന്നിവർ സന്നിഹിതരായിരുന്നു

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു സൗജന്യ ഡെന്റൽ പരിശോധന, ഓർത്തോഡോന്റിക് സ്ക്രീനിംഗ് , ഡെന്റൽ ഹെൽത്ത് അവബോധനം, സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകുന്നതാണ്. ക്യാമ്പ് ഓഗസ്റ്റ് 5നു സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് 3779 5068 എന്ന നമ്പരിൽ ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!