ഐ സി എഫ് ബഹ്‌റൈൻ പ്രതിഷേധക്കൂട്ടം ഇന്ന്

മനാമ: കെഎം ബഷീർ എന്ന മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ട രാമനെ ജില്ലാ മജിസ്‌ട്രെറ്റിന്റെ അധികാരമുള്ള ആലപ്പുഴ ജില്ലയുടെ കളക്റ്ററായി നിയമിച്ചത്തിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പമില്ല കേരളം കളങ്കിതനെ മാറ്റുക എന്ന പേരിൽ 65 കേന്ദ്രങ്ങളിലായി പ്രവാസ ലോകത്ത് ഐ സി എഫ് നടത്തുന്ന പ്രതിഷേധക്കൂട്ടത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഐ സി എഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

ഐ സി എഫ് മനാമ ഓഡിറ്റോറിയത്തിൽ ഇന്ന്(31-07-22) രാത്രി 9 മണിക്ക് നടക്കുന്ന പരിപാടിയിൽ ബഹ്‌റൈനിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ സംബന്ധിക്കും.