bahrainvartha-official-logo
Search
Close this search box.

കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ 2022 – 24 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

New Project - 2022-07-30T214649.236

മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 – 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രവീൺ നായർ, സെക്രട്ടറി സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.

സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന് സംഘടനയുടെ നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

പുതിയ ഭരണസമിതി അംഗങ്ങളും അവരുടെ ചുമതലകളും
പ്രസിഡന്റ് – പ്രവീൺ നായർ
ജനറൽ സെക്രട്ടറി – സതീഷ് നാരായണൻ
വൈസ് പ്രസിഡന്റ് – ഹരി ഉണ്ണിത്താൻ
ട്രഷറർ – ശിവകുമാർ P R നായർ
ജോയിന്റ് സെക്രട്ടറി- മനോജ്കുമാർ
എന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി – രഞ്ജു R നായർ
സന്തോഷ്‌ നാരായണൻ – മെമ്പർഷിപ് സെക്രട്ടറി
സ്പോർട്സ് സെക്രട്ടറി – അഭിലാഷ് നായർ
ഇന്റേണൽ ഓഡിറ്റർ – രാധാകൃഷ്ണൻ വല്യത്താൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!