മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപ്പെട്ടു

കാസർഗോഡ് ചമ്മനാട് കോളിയടുക്കം സ്വദേശിയും ബഹ്‌റൈൻ മുൻ പ്രവാസി കൂടിയായിരുന്ന ഷമീം(38) നാട്ടിൽ മരണപെട്ടു. ബഹ്‌റൈനിൽ ഇരുപത് വർഷത്തോളം വിവിധ കമ്പനികളിൽ ജോലി ചെയ്യുകയും, ഇടക്കാലത്തു സ്വന്തമായി ബിസിനെസും ചെയ്തിട്ടുണ്ട്. വീടിന് സമീപം തന്നെയുള്ള ഒരു കുളത്തിൽ
കുട്ടികളുമൊത്തു കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു.

അൽ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് സജീവ പ്രവർത്തകനായിരുന്ന ഷമീം ഇപ്പോൾ നാട്ടിൽ ഉദുമ വിസ്ഡം മണ്ഡലം യൂത്ത് ഭാരവാഹി കൂടിയാണ്. ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു ഇപ്പോൾ നാട്ടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. പിതാവ് പരേതനായ മാഹിൻ.

ഷമീമിന്റെ വിയോഗത്തിൽ അൽ ഹിദായ മലയാളം കൂട്ടായ്മ അതീവ ദുഃഖം രേഖപെടുത്തുകയും, വിയോഗം അനുഭവിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ അറീയിച്ചു.