നാട്ടിലേക്ക്​ മടങ്ങാനിരുന്ന കൊല്ലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2022-08-01T130622.881

മനാമ: നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കങ്ങൾക്കിടെ കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. ചിതറ കിഴക്കുംഭാഗം ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസൈൻ (53) ആണ്​ മരിച്ചത്​. തിങ്കളാഴ്ച നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം.

32 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 11വർഷമായി നാഷണൽ ഗാർഡിൽ ജോലി ചെയ്തു വരികയായിരുന്നു. അൽ ഹിദായ മലയാളം കൂട്ടായ്മയുടെ മുഹറഖ് യൂണിറ്റ് സജീവ പ്രവർത്തകനായ ഇദ്ദേഹം നാട്ടിലേക്ക്​ പോകുന്നതിന്റെ ഭാഗമായി ബഹ്​റൈനിലുള്ള സഹോദരന്റെ വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. കിങ്​ ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഹമ്മദ്‌ കുഞ്ഞി​ന്റെയും പരേതയായ ഫാത്തിമ ബീവിയുടെയും മകനാണ്​. ഭാര്യ: ഹലീമ . മക്കൾ: ഫവാസ്​ ഹുസൈൻ (ബഹ്‌റൈൻ) , ഫൈസൽ ഹുസൈൻ (ദുബൈ) , ഫാത്തിമ ഹുസൈൻ, നാജിയ ഹുസൈൻ (ഇരുവരും നാട്ടിൽ). സഹോദരങ്ങൾ:റഹീം, അയ്യൂബ്, യഹ്‌യ (മൂവരും ബഹ്‌റൈൻ).

മൃതദേഹം ബഹ്‌റൈനിൽ ഖബറടക്കം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി അൽ ഹിദായ മുഹറഖ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. മുഹമ്മദ് കുഞ്ഞു ഹുസൈ​​െന്‍റ കുടുംബത്തി​െന്‍റയും സഹ പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി ഹിദായ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!