മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ് റിഫ ഗൗരംഗ ആയുർവേദിക് സെന്റെറുമായി സഹകരിച്ചു കൊണ്ട് സൗജന്യ ആയുർവേദിക് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം 50 ഓളം പേർ പങ്കെടുത്ത ആയുർവേദ ക്യാമ്പ് കെ പി എ പ്രസിഡന്റ് നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു. ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ കെ പി എ യുടെ ഉപഹാരം ഗൗരംഗ ചെയർപേഴ്സൺ ബാബ കുളങ്ങരയ്ക്ക് കൈമാറി. ക്യാമ്പിനെ കുറിച്ചു ഗൗരംഗ എം.ഡി. ഡോ പ്രവീൺ, ഡോ . അമല എന്നിവർവിശദീകരിച്ചു. വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ഹോസ്പിറ്റൽ ചാരിറ്റി കൺവീനർ റോജി ജോൺ എന്നിവർ ആശംസകൾ അറിയിച്ചു . ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ബോജി രാജൻ സ്വാഗതവും കെ പി എ ട്രെഷറർ രാജ് കൃഷ്ണൻ നന്ദിയും പറഞ്ഞു. .കെ. പി. ഇ . സെക്രട്ടറിമാരായ സന്തോഷ് കാവനാട് , അനോജ് മാസ്റ്റർ , അസ്സി ട്രെഷറർ ബിനു കുണ്ടറ, ഗുദൈബിയ ഏരിയ ജോ.സെക്രട്ടറി ഫയസ്, ട്രെഷറർ മുഹമ്മദ് ഷനാസ് എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്കു സൗജന്യ പരിശോധന, സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ, മരുന്നുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ടായിരുന്നു.