മനാമ: ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബഹ്റൈൻ ക്യാമ്പിംഗ് സീസണിന് ഈ വർഷം നവംബർ 25-ന് ഔദ്യോഗികമായി തുടക്കമാകും. നാല് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പിംഗ് സീസൺ അടുത്ത വർഷം മാർച്ച് 25-ന് സമാപിക്കും.
സീസൺ ആരംഭിക്കുന്നതോടൊപ്പം തന്നെ ഇതിനായുള്ള രജിസ്ട്രേഷനും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അൽജുനൂബിയ (Aljunobya) ആപ്ലിക്കേഷനിലെ ‘ഖയ്യാൽ’ (Khayyam) ഇനിഷ്യേറ്റീവ് വഴി ക്യാമ്പിംഗിനായി താൽപ്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ശീതകാലത്തിന്റെ വരവറിയിച്ചെത്തുന്ന ക്യാമ്പിംഗ് സീസൺ പ്രകൃതി ആസ്വദിക്കാനും മരുഭൂമിയിലെ ഔട്ട്ഡോർ അനുഭവങ്ങൾക്കും താൽപ്പര്യമുള്ളവർക്ക് മികച്ചൊരു അവസരമാണ് നൽകുന്നത്. സുരക്ഷിതവും വ്യവസ്ഥാപിതവുമായ രീതിയിൽ ക്യാമ്പിംഗ് ഉറപ്പാക്കുന്നതിനായി ട്രാഫിക്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഔദ്യോഗിക പ്ലാറ്റ്ഫോം വഴി മാത്രം അനുമതി തേടണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.









