ഒഐസിസി ബഹ്‌റൈൻ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം നടത്തി

മനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ്‌ വിതരണം ബഹ്‌റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ നൽകി. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതവും ദേശീയ സെക്രട്ടറി ജവാദ് വക്കം നന്ദിയും പറഞ്ഞ യോഗത്തിൽ , ദേശീയ സെക്രട്ടറി മാത്യുസ് വാളക്കുഴി, ജില്ലാ പ്രസിഡന്റ്‌മാരായ ജി ശങ്കരപ്പിള്ള, ഷമീം കെ.സി, ഷാജി പൊഴിയൂർ, ഷിബു എബ്രഹാം,ജോജി ലാസർ, ജില്ലാ സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്,മുനീർ യൂ,സിജു പുന്നവേലി, ബിജുബാൽ സി. കെ, ബിജേഷ് ബാലൻ, സുരേഷ് പുണ്ടൂർ, ഒഐസിസി നേതാക്കളായ അൻസൽ കൊച്ചൂടി, ജേക്കബ് തേക്ക്തോട്, ഷീജ നടരാജൻ , സിൻസൺ ചാക്കോ പുലിക്കോട്ടിൽ, സിജു കുറ്റാനിക്കൽ, മജീദ് എന്നിവർ സംസാരിച്ചു.