മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബഹ്റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ വിജയത്തിന് വിപുല സ്വാഗത സംഘം രൂപീകരിച്ചു. സഈദ് റമദാൻ നദ് വി (രക്ഷാധികാരി) സാജിദ സലീം (ചെയർ പേർസൺ), റഷീദ സുബൈർ ഷാഹുൽ ഹമീദ്, അലി അഷ്റഫ്, സക്കിയ ഷമീർ, നസീറ ഷംസുദ്ദീൻ , ജസീന അശ്റഫ്, അബ്ദുൽ ജലീൽ, ജാഫർ പൂളക്കൂൽ, അബ്ബാസ് മലയിൽ, ജമാൽ ഇരിങ്ങൽ, മഹ് മൂദ്, അബ്ദുൽ ഹഖ് എന്നിവർ വിവിധ വകുപ്പ് കൺവീനർ മാരായും നിശ്ചയിച്ചു.
സ്വാഗത സംഘ രൂപീകരണത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ചു. എം. അബ്ബാസ് സ്വാഗതവും, സുബൈർ എം.എം സമാപനവും നിർവഹിച്ചു. മലർവാടി കൺവീനർ സാജിദ സലീം പരിപാടി വിശദീകരിച്ചു.