ബഹ്‌റൈൻ കെഎംസിസി സി എച്ച് സെന്റർ ധന സഹായം കൈമാറി

മനാമ: കെഎംസിസി ബഹ്‌റൈൻ സി ച്ച് സെന്റർ വിവിധ സി.എച്ച് സെന്ററുകൾക്ക് അനുവദിച്ച ധന സഹായം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.

പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ കെട്ടിട നിർമാണത്തിനുള്ള ധന സഹായം സെന്റർ രക്ഷാധികാരിയും, മുസ്ലിം ലീഗ് ദേശീയ ജനറൽ സിക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി എം ൽ എ യുടെ സാനിധ്യത്തിൽ പെരിന്തൽ മണ്ണ സി ച്ച് സെന്റർ പ്രസിഡണ്ട്‌ കെ പി എ മജീദ് എം ൽ എ , ജനറൽ സെക്രട്ടറി അഡ്വ:എ കെ മുസ്തഫ എന്നിവർ ഏറ്റുവാങ്ങി. പെരിയാരം സി എച്ഛ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിഹാബിലേഷൻ സെന്ററിനുള്ള ധന സഹായം പ്രസിഡണ്ട്‌ അഡ്വ: എസ്. മുഹമ്മദ്‌ ഏറ്റുവാങ്ങി.

പ്രസ്തുത ചടങ്ങിൽ ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ടും പെരിന്തൽമണ്ണ സി എച്ച് സെന്റർ വൈസ് : പ്രസിഡന്റുമായ ഹബീബ് റഹ്‌മാൻ, ജനറൽ സിക്രട്ടറി അസൈനാർ കളത്തിങ്കൽ,സീനിയർ വൈസ് പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി സിക്രട്ടറി എം എ റഹ്‌മാൻ, കണ്ണൂർ ജില്ലാ ജനറൽ സിക്രട്ടറി റൗഫ് മാട്ടൂൽ, പി വി സിദ്ദിഖ്, സൈനുദ്ധീൻ കെ, ഫത്താഹ് പൂമംഗലം, പെരിന്തൽമണ്ണ സി ച്ച് സെന്റർ ഭാരവാഹികളായ എം എസ് അലവി തച്ഛനാട്ടുകാര, എ കെ നാസർ, അബൂബക്കർ ഹാജി, കുട്ടിരി മാനുപ്പ, ഓഫീസ് സെക്രട്ടറി ജവാദ് കട്ടുപ്പാറ, അസീസ് മണ്ണെങ്ങൾ എന്നിവർ പങ്കെടുത്തു.