മനാമ: ഇന്ത്യൻ ഇസ്ലാഹി സെന്ററും ഷിഫാ അൽജസീറ മെഡിക്കൽ സെന്ററും സംയുക്തമായി കുട്ടികൾക്കുള്ള നേത്രബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറ ചാരിറ്റബ്ൾ ഹാളിൽ നടത്തിയ ക്യാമ്പിൽ ഡോ. അഞ്ജലി മണിലാൽ ക്ലാസെടുത്തു.
കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന കാഴ്ചക്കുറവ്, നേത്രസംബന്ധമായ പ്രശ്നങ്ങൾ, സ്ക്രീൻ ടൈമിങ്, ഭക്ഷണരീതി, വ്യായാമം, സംരക്ഷണ ഗ്ലാസ് ധരിക്കുന്നതിന്റെ ഗുണങ്ങൾ എന്നിവയെക്കുറിച്ച് ഡോക്ടർ ബോധവത്കരണം നടത്തി. നേത്രസംബന്ധമായ രക്ഷിതാക്കളുടെ സംശയങ്ങൾക്കും മറുപടി നൽകി. ഡോ. വഹീദയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ, ജനറൽ ചെക്കപ്പ് എന്നിവ നടത്തി. നാസർ അബ്ദുൽ ജബ്ബാർ നേതൃത്വം നൽകിയ ക്യാമ്പ് ഐ.ഐ.സി പ്രസിഡന്റ് ഹംസ മേപ്പാടി ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി വൈസ് പ്രസിഡന്റ് കെ.കെ. സഫീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അൽ ഫുർഖൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആശംസയർപ്പിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി സിറാജ് മേപ്പയൂർ സ്വാഗതവും ഡോ. സെൻഹ തമീം നന്ദിയും പറഞ്ഞു.