സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആം ആദ്മി ബഹ്‌റൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

മനാമ: സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചതായി ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി ഭാരവാഹികൾ അറിയിച്ചു. ആഗസ്റ് 26ന് വൈകുന്നേരം 6.30 മുതൽ സഗയ റെസ്റ്റോറന്റിൽ വച്ചു നടത്തപ്പെടുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി പ്രസംഗമത്സരം, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ജൂനിയർ & സീനിയർ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 14ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനായി 34001428, 33411059 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, ആം ആദ്മി കമ്യുണിറ്റി ബഹ്‌റൈൻ ഫേസ്‌ബുക്ക് പേജിൽ (https://www.facebook.com/aamadmiBh) കൊടുത്തിരിക്കുന്ന ഓൺലൈൻ രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

അന്നേ ദിവസം കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും മുകളിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ആം ആദ്മി കമ്യുണിറ്റി ഭാരവാഹികൾ അറിയിച്ചു.