ഡോ. നഹാസ് മാളയുടെ പൊതു പ്രഭാഷണം നാളെ

മനാമ: പ്രമുഖ പണ്ഡിതനും വാഗ്മിയും മൊട്ടിവേഷൻ സ്പീക്കറുമായ ഡോ. നഹാസ് മാളയുടെ പൊതു പ്രഭാഷണം നാളെ വ്യായാഴ്ച്ച ( 11-08-2022) വൈകിട്ട് 8 മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടി മുഹറഖ് അൽ ഇസ്‌ലാഹ്‌ ഹാളിൽ വെച്ചാണ്. “വളരാം മക്കൾക്കൊപ്പം” എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടി കുട്ടികൾ, മുതിർന്നവർ, രക്ഷിതാക്കൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പരിപാടിയായിരിക്കും ഇതെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 35980076, 39106952 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ജനറൽ സെക്രട്ടറി എം. അബ്ബാസ്‌ അറിയിച്ചു.