മനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ ആരംഭം കുറിച്ചുക്കൊണ്ട് ഇന്ന് വ്യാഴം ആഗസ്റ്റ് 11 ന് വൈകീട്ട് 7.30 ന് പിള്ളേരോണം സംഘടിപ്പിക്കുന്നു. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്കൊപ്പം കുട്ടികൾക്ക് വേണ്ടി ലഘു സദ്യയും ഒരുക്കിയിരിക്കുന്നുവെന്ന് ബി.കെ എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. പിള്ളേരോണം കൺവീനർ രാജേഷ് ചേരാവള്ളി, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് ഓണാഘോഷ കമ്മിറ്റി കൺവീനർ ശങ്കർ പല്ലൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.