മനാമ: ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അടയാളം22’ ഏകദിന പഠനക്യാമ്പ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉണര്‍വും ഉള്‍ക്കരുത്തും പകരുന്നതായി. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ല, ഏരിയ, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത ക്യാമ്പില്‍ ഗ്രന്ഥകാരനും പ്രഭാഷകനുമായ ശരീഫ് സാഗർ മുഖ്യാതിഥിയായിരുന്നു.
സുഹൈല്‍ മേലടിയുടെ ഖിറാഅത്തോടെ ആരംഭിച്ച ക്യാമ്പ് ആക്ടിങ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ റസാഖ് മൂഴിക്കല്‍ അധ്യക്ഷത വഹിച്ചു. ശരീഫ് സഗറിനുള്ള ഉപഹാരം എസ്.വി. ജലീല്‍ സമ്മാനിച്ചു. കെ.കെ. ശംസുദ്ധീൻ മൗലവി ഉദ്ബോധന പ്രഭാഷണം നടത്തി.
ഏതൊരു സംഘടനക്കും അതിെന്റ ആശയം പ്രധാനപ്പെട്ടതാണെന്നും ആശയം മനസ്സിലാക്കാതെ നില്‍ക്കുന്നവരാണ് നിസ്സാര കാര്യങ്ങളുടെ പേരില്‍ പാര്‍ട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നതെന്നും ‘മുസ്ലിം ലീഗ് ദര്‍ശനവും ദൗത്യവും’ എന്ന വിഷയത്തില്‍ സംസാരിച്ച ശരീഫ് സാഗര്‍ പറഞ്ഞു. ആക്ടിങ് സെക്രട്ടറി ഒ.കെ. കാസിം സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു.
‘ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രവും വാര്‍ത്തമാനവും’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ കെ.കെ.സി മുനീര്‍ ക്യാമ്പ് അംഗങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്കി. ശംസുദ്ദീന്‍ വെള്ളികുളങ്ങര സ്വാഗതവും ശരീഫ് വില്യാപള്ളി നന്ദിയും പറഞ്ഞു. പി.വി. മൻസൂർ, സഹൽ തൊടുപുഴ, സുഹൈൽ മേലടി, മാസിൽ പട്ടാമ്പി എന്നിവർ ഗ്രൂപ് ചർച്ചകൾ ക്രോഡീകരിച്ചു.
ബി.ഡി.എഫ് ഹോസ്പിറ്റലിലെ ഡോ. ഇസ്മായിൽ കേളോതുംകണ്ടിയിൽ ആരോഗ്യ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പ്രവാസി ക്ഷേമനിധിയും പെൻഷനും ഉറപ്പുവരുത്താനും തീരുമാനിച്ചു. കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ച സെഷനിൽ എ.പി. ഫൈസൽ സ്വാഗതവും നിസാർ ഉസ്മാൻ നന്ദിയും പറഞ്ഞു. വി.എച്ച് അബ്ദുല്ല ഡോക്ടർക്ക് ഉപഹാരം കൈമാറി. അൺബ്രേക്ക് ദ പവർ ഓഫ് ലീഡർഷിപ് എന്ന അവസാന സെഷനിൽ കെ.എം.സി.സി വൈസ് പ്രസിഡൻറ് കെ.യു. ലത്തീഫ് അധ്യക്ഷനായിരുന്നു. സെക്രട്ടറി റഫീഖ് തോട്ടക്കര സ്വാഗതവും വൈസ് പ്രസിഡന്റ് ടിപ് ടോപ് ഉസ്മാൻ നന്ദിയും പറഞ്ഞു