മനാമ: ബഹ്റൈൻ കെഎംസിസി സിത്ര ഏരിയ കമ്മിറ്റിയും അൽ ബയാൻ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ചെയർമാൻ മനാഫ് കരുനാഗപ്പള്ളി, ജനറൽ കൺവീനർ ഹസൻ കണ്ണൂർ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പ് രാവിലെ 9 മണി മുതൽ 3 മണി വരെ നീണ്ടു നിന്നു. സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് ഗഫൂർ കൈപ്പ മംഗലം, സംസ്ഥാന വൈ : പ്രസിഡന്റ് ഷാഫി പാറക്കട്ട സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര , ഹെൽത്ത് വിംഗ് കൺവീനർ അഷ്റഫ് കാട്ടിൽ പീടിക എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.
സിത്ര ഏരിയ പ്രസിഡണ്ട് പി.ടി അസീസ് , ജനറൽ സെക്രട്ടറി ഉസ്മാൻ പയോട്ട , ട്രഷറർ സക്കരിയ പൂനത്ത് , ഓർഗനൈസിങ് സെക്രട്ടറി ഫിറോസ് ഇ.കെ , വൈസ് : പ്രസി ഡണ്ട് മാരായ ഇസ്മായിൽ ജംബോ , റസാഖ് ഹൂത്ത് , നൗഷാദ് ഹറമൈൻ , കബീർ അസ്കർ, അബുല്ല മാഅമീർ , സിക്രട്ടറി മാരായ സക്കീർ ടി.പി , ഇർഷാദ് ടി.സി , ആരിഫ് കണ്ണൂർ ,ഫൈസൽ അകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.