bahrainvartha-official-logo
Search
Close this search box.

വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ലാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി

WhatsApp Image 2022-08-12 at 4.33.08 PM

മ​നാ​മ: ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​ൾ​ഡ് പ്ര​വാ​സി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

മു​ഹ​റ​ഖ്​ കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 80ൽ ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ​ശി​കു​മാ​ർ ഗു​രു​വാ​യൂ​ർ ര​ക്ത​ദാ​നം ന​ട​ത്തി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത്, ബ​ഹ്​​റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. സം​സ്ഥാ​ന ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ മാ​ത്യു പി. ​തോ​മ​സ്, അ​നീ​ഷ്, ഷാ​ജ​ഹാ​ൻ മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ റി​നി മോ​ൻ, ശ്രീ​ജ, ധ​നേ​ഷ്, പ്ര​ദീ​പ് കൊ​ല്ലം, സി​റാ​ജു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ഭി​ലാ​ഷ് അ​ര​വി​ന്ദ് സ്വാ​ഗ​ത​വും അ​ബ്ദു​സ്സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!