bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്‌സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

FRIENDS SOCIAL

മനാമ: സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ആശംസകൾ നേർന്നു. ജീവനും രക്തവും നൽകിയാണ് നമ്മുടെ പൂർവികർ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.

ചരിത്രത്തിൽ എഴുതപ്പെട്ടതും അല്ലാത്തതുമായ നിരവധി സ്വാതന്ത്ര്യസമരപോരാളികളെ രാജ്യത്തോടൊപ്പം നമ്മളും ഓർക്കുന്നു. രാജ്യത്തിന്റെ പാരമ്പര്യങ്ങളെയും മഹിതമായ മൂല്യങ്ങളെയും പൗരബോധമുള്ള എല്ലാവരും മുറുകെ പിടിക്കേണ്ടതുണ്ട്. വൈദേശികാധിപത്യത്തിനെതിരെ രാജ്യം പോരാടിയത് ഒറ്റക്കെട്ടായിട്ടായിരുന്നു. നമ്മുടെ അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും എന്നും കാത്ത് സൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും ഫ്രന്റ്‌സ് പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!