മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിെന്‍റ 75ാം വാർഷികത്തോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് വമ്പിച്ച ആനുകൂല്യങ്ങൾ നൽകുന്നതാണെന്ന് ജെ.പി ഗ്രൂപ്പിെന്‍റ ഭാഗമായ യൂനിഗ്രാഡ് എജുക്കേഷൻ സെന്‍റർ ചെയർമാൻ ജയപ്രകാശ് മേനോൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ യൂനിവേഴ്സിറ്റിയായ ഇഗ്നോയുടെ ബഹ്റൈനിലെ അംഗീകൃത സെന്‍ററായി യൂനിഗ്രാഡിനെ പ്രഖ്യാപിച്ചിരുന്നു. യൂനിഗ്രാഡിൽ ഇഗ്നോയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം നേടുന്ന 75 വിദ്യാർഥികൾക്ക് ജെ.പി ഗ്രൂപ് സ്കോളർഷിപ് നൽകും.
അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്ന കേന്ദ്രസർക്കാറിെന്‍റ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സാമാജിെന്‍റ (ബി.എസ്.എസ്) അംഗീകൃത പരിശീലനകേന്ദ്രം കൂടിയാണ് യൂനിഗ്രാഡ്. ബി.എസ്.എസിെന്‍റ 117 ബിസിനസ് കോഴ്സുകൾ യൂനി ഗ്രാഡിൽ നടത്തുന്നുണ്ട്. വേനലവധിക്കാലത്ത് രണ്ട് സമ്മർ ക്യാമ്പുകൾ യൂനി ഗ്രാഡ് നടത്തിവരുന്നു.
200ലധികം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പുകളിൽ ഒരെണ്ണം ലുലു ദാനമാളുമായി ചേർന്ന് ദാനമാളിലും മറ്റൊന്ന് കേരള കാത്തലിക് അസോസിയേഷനുമായി ചേർന്ന് കെ.സി.എയിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 18ന് ക്യാമ്പുകൾ സമാപിക്കും. ജെ.പി ഗ്രൂപ്പിെന്‍റ ഭാഗമായ കോറൽ ട്രെയിനിങ് സെന്‍ററിൽ തൊഴിൽ മന്ത്രാലയത്തിെന്‍റ അംഗീകാരത്തോടെയുള്ള അക്കൗണ്ടിങ്, ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്‍റ്, സേഫ്റ്റി ട്രെയിനിങ് തുടങ്ങി ട്രെയിനിങ് പ്രോഗ്രാമുകളും നടത്തിവരുന്നുണ്ട്.
അടുത്ത അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കുള്ള അഡ്മിഷൻ യൂനി ഗ്രാഡിൽ ആരംഭിച്ചു. സ്കോളർഷിപ്, ഫീസ് ഡിസ്കൗണ്ട് ആനുകൂല്യം ആദ്യംചേരുന്ന വിദ്യാർഥികൾക്കാണ് ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 33537275, 32332709 നമ്പറുകളിലും info@ugecbahrain.com ഇ-മെയിലിലും ബന്ധപ്പെടാം.