bahrainvartha-official-logo
Search
Close this search box.

ഹാർട്ട് സൗഹൃദക്കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

WhatsApp Image 2022-08-16 at 10.20.11 AM

മനാമ: അന്നം തരുന്ന നാട്ടിലും സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ കഴിയുക എന്നതൊരു ഭാഗ്യമാണ്. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ തങ്ങളുടേതായ അടയാളപ്പെടുത്തലുകൾ നടത്തി മുന്നോട്ട് ചുവടുവയ്ക്കുന്ന ഹാർട്ട് എന്ന സൗഹൃദ കൂട്ടായ്മ ആന്തലൂസ് ഗാർഡനിൽ വച്ച് ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

നിരവധി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ നവാസ് മുതുവനക്കണ്ടി സ്വാഗതം പറയുകയും, സാബു പാലാ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അതോടൊപ്പം, സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ അനുവദിക്കുന്ന പവിഴ ദ്വീപിലെ ഭരണാധികാരികളെ അനുമോദിക്കുകയും, അവരോടുള്ള നന്ദിയും അറിയിച്ചു.

അംഗങ്ങൾ ഒന്നുചേർന്ന് ദേശീയഗാനം ആലപിക്കുകയും, കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഷൈജൽ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു. വരും നാളുകളിൽ കൂടുതൽ സജീവമായി സംഘടനാ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!