വൈ ഐ എഫ് സി യൂത്ത് കപ്പ്‌ 2022 സീസൺ 1 സെപ്റ്റംബറിൽ

മാനമ: വൈ ഐ എഫ് സി സങ്കടിപ്പിക്കുന്ന സൂപ്പർ കപ്പ് 2022 സീസൺ- 1 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ 32 ടീമുകളെ അണിനിരത്തികൊണ്ട് നടത്തപ്പെടുന്നു.

കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈന്റെ കീഴിൽ റെജിസ്റ്റർ ചെയ്‌ത മലയാളി ക്ലബ്ബുകൾക്കും, കളിക്കാർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത് എന്നും പ്രവാസി സമൂഹത്തിന്റെ കായിക വിനോദമായ കാൽപ്പന്തു കളിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്രയും വലിയ ടൂർണമെന്റ് സംഘടിപ്പിക്കുന്നത് എന്നും ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 33781857 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.