ജാതി, മത, വർണ, വർഗ വിവേചനങ്ങൾക്കെതിരെ പോരാടുക – ഒഐസിസി ബഹ്‌റൈൻ

IMG-20220816-WA0340

മനാമ: ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . രാജ്യത്ത് കൂടി വരുന്ന ജാതി മത വർണ വർഗ വിവേചനങ്ങൾക്കെതിരെ പോരാടുവാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ
അഭിപ്രായപ്പെട്ടു.

ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജില്ലാ പ്രസിഡന്റ്‌ മാരായ ജി. ശങ്കരപ്പിള്ള,ഫിറോസ് അറഫാ, ഷാജി പൊഴിയൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുരേഷ് പുണ്ടൂർ , മോഹൻകുമാർ, റംഷാദ് അയിലക്കാട് ,ഒഐസിസി നേതാക്കളായ അനിൽ കുമാർ, ഗിരീഷ് കാളിയത്‌,അബുബക്കർ വെളിയംകോട്,നിജിൽ രമേശ്, തുളസിദാസ്‌, അഷറഫ്, സിദ്ധിഖ്.പി.പി., ഗുഡ്‌വിൻ, സുരാജ്‌, മരിയദാസ് തുടങ്ങിയവർ ആശംസപ്രസംഗം നടത്തി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ഷീജാ നടരാജൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!